04:02pm 12 November 2026
NEWS
ബിഎംഎസ് പ്രതിഷേധ ധർണ നടത്തി
16/10/2025  04:12 PM IST
nila
ബിഎംഎസ് പ്രതിഷേധ ധർണ നടത്തി

 

ചെങ്ങന്നൂർ : ചെങ്ങന്നൂർ മുനിസിപ്പൽ പരിധിയിലെ റോഡുകളുടെ ശോചനീയാവസ്ഥ, പൊതു ശൗചാലയത്തിൻ്റെ ദുരവസ്ഥ, മുൻസിപ്പൽ പരിധിയിലുള്ള തെരുവ് നായകളുടെ രൂക്ഷമായ ശല്യം ഇതിലൊന്നും ശാശ്വത പരിഹാരം ചെയ്യാത്ത മുനിസിപ്പൽ ഭരണ സമിതിയുടെ കെടുകാര്യസ്ഥക്കെതിരെ ബിഎംഎസ് ഭാരതീയ മസ്ദൂർ സംഘം (ബി.എം.എസ് ) നഗരസഭ കാര്യാലയ
ത്തിനു മുൻപിൽ പ്രതിക്ഷേധ ധർണ നടത്തി.

ധർണ്ണ ബി.എം.എസ് ജില്ലാ പ്രസിഡൻറ് എൻ ദേവദാസ് നിർവഹിച്ചു,
​റോഡുകളുടെ ശോചനീയാവസ്ഥ, ബുദ്ധിമുട്ടിലാഴ്ത്തുന്ന ട്രാഫിക് പരിഷ്കരണം, ശബരിമല സീസൺ സമയത്തും അല്ലാതയും ഫുട്‌പാത്തുകൾ കയ്യേറിയുള്ള അനധികൃത വഴിയോര കച്ചവടം, മുനിസിപ്പൽ പെർമിറ്റ് ഇല്ലാത്ത ഓട്ടോറിക്ഷകൾ നിരത്തുകളിൽ സവാരി നടത്തുന്നത് തുടങ്ങി വിവിധ വിഷയങ്ങൾ സംബന്ധിച്ച് നിരവധി തവണ മുനിസിപ്പൽ ഭരണസമിതിക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയതെന്നും, ചെങ്ങന്നൂർ ടൗൺ പരിധിയിലുള്ള സുപ്രധാന റോഡുകളെല്ലാം ഗതാഗതയോഗ്യമല്ലാതായി മാറിയിരിക്കുകയാണ്,
ദിനം പ്രതി അപകടങ്ങൾ വർദ്ധിക്കുന്നതായും ഇത് കാൽനട യാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ ദുരിതമുണ്ടാക്കുന്നതായും അദ്ധേഹം ആരോപിച്ചു.
​മുനിസിപ്പൽ ഭരണസമിതിക്കെതിരെ രൂക്ഷ വിമർശനമുയർത്തി. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഭരണസമിതി ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും, റോഡ് നവീകരണത്തിലും,  നഗരസഭ പൂർണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ്.അടിയന്തരമായി വിഷയങ്ങൾ  പരിഹരിച്ചില്ലെങ്കിൽ ശക്തമായ തുടർ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാൻ ബി.എം.എസ് നിർബന്ധിതരാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ബി.എം.എസ് മുനിസിപ്പൽ പ്രസിഡൻ്റ് ബി. ഹരികൃഷ്ണൻ യോഗത്തിനെ  അധ്യക്ഷത വഹിച്ചു,
​ബിഎംഎസ് ജില്ലാ ഭാരവാഹികളായ മധു കരിപ്പാൽ, ബി. ദിലീപ്,   മുനിസിപ്പൽ സെക്രട്ടറി മോഹൻ കെ.ജി, മധു എം.സി വിനോദ്, പ്രീത, വിപിൻ, മനുകൃഷ്ണൻ, ശ്രീദേവി എന്നിവർ പ്രസംഗിച്ചു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.